Part 2.7



ദാരിദ്ര്യത്തിന്റെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. 2010 ൽ ലോകബാങ്ക് പുറത്തു വിട്ട കണക്കു പ്രകാരം, ഇന്ത്യയിലെ 32.7 ശതമാനം ആളുകൾ അന്താരാഷ്ട്ര ദാരിദ്ര്യ രേഖക്കു താഴെയാണ്. ഇവരുടെ ദൈനിക വരുമാനം ഏതാണ്ട് 1.25 അമേരിക്കൻ ഡോളറിനു തുല്ല്യമായ തുകയിലും കുറവാണ്. അതേ സമയം 68.7% ആളുകൾ 2 അമേരിക്കൻ ഡോളറിൽ താഴെയുള്ള വരുമാനം കൊണ്ടാണ് ജീവിക്കുന്നത്.[1][2]. ഒരു ദിവസത്തേക്ക് നിശ്ചിത കലോറി ഭക്ഷണം വാങ്ങാനുള്ള ഒരാളുടെ സാമ്പത്തികശേഷിയെ ആണ് ദാരിദ്ര്യത്തിന്റെ അളവുകോൽ ആയി കണക്കാക്കുന്നത്. ഗ്രാമങ്ങളിൽ ഇത് 2100 കലോറി ആണ്, നഗരങ്ങളിൽ ഇതിന്റെ അളവ് 2400 കലോറി ആണ്[3].
ഐക്യരാഷ്ട്രസംഘടയുടെ 2010 ലെ കണക്കു പ്രകാരം, ഇന്ത്യയിൽ ഏതാണ്ട് 37.2% ആളുകൾ ദേശീയ ദാരിദ്ര്യ രേഖക്കു താഴെയാണ് ജീവിക്കുന്നത്.[4] 26 ആഫ്രിക്കൻ രാജ്യങ്ങളിലുള്ളതിനേക്കാൾ ദരിദ്രർ ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിലുണ്ട് എന്നാണ് ഓക്സ്ഫോർഡ് പോവർട്ടി ആന്റ് ഹ്യൂമൻ ഡെവലപ്പ്മെന്റ് എന്ന സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത് 41 കോടിയോളം വരും എന്നാണ് കണക്ക്.[5][6] ഇന്ത്യയിലും ചൈനയിലും ഉള്ള 32 കോടിയോളം വരുന്ന ജനങ്ങൾ അടുത്ത നാലു വർഷത്തിനുള്ളിൽ ദാരിദ്ര്യത്തിൽ നിന്നും മോചിതരാവും എന്നു കരുതപ്പെടുന്നു. 2015 ൽ ഇന്ത്യിൽ ദാരിദ്ര്യത്തിന്റെ തോത് 22 ശതമാനത്തോളം കുറയും എന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. [7] ദാരിദ്ര്യത്തിന്റെ തോത് ഇത്ര കണ്ട് കുറയുന്നത് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയിൽ മാത്രമാണെന്നും ഈ റിപ്പോർട്ട് പറയുന്നു [7].
യൂണിസെഫിന്റെ റിപ്പോർട്ട് പ്രകാരം, ലോകത്തിൽ പോഷകാഹാരക്കുറവുള്ള മൂന്നു കുട്ടികളിൽ ഒരാൾ ഇന്ത്യയിലുള്ളതാണ്. ഇന്ത്യയിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ കണക്കെടുത്താൽ 42% പേരും നല്ല ഭക്ഷണം ലഭിക്കാത്തതിന്റെ പേരിൽ ഭാരക്കുറവ് ഉള്ളവരാണത്രെ. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ 58% പേരും പോഷകാഹാരക്കുറവുകൊണ്ട് വളർച്ച മുരടിച്ചവരാണെന്നും റിപ്പോർട്ട് തുടർന്നു പറയുന്നു. ഇന്ത്യയുടെ സ്ഥിതി ആഫ്രിക്കൻ രാഷ്ട്രങ്ങളേക്കാൾ മോശമാണെന്നാണ് ഈ വിഷയത്തിൽ പഠനം നടത്തിയ നാന്ദി-ഫൗണ്ടേഷൻ എന്ന സർക്കാരേതിര സംഘടനയുടെ അംഗമായ രോഹിണി മുഖർജി അഭിപ്രായപ്പെടുന്നത് [8]. [9]

ദാരിദ്ര്യത്തിന്‍റെ ദൂഷിതവലയം




No comments:

Post a Comment